---
title: "പവർകട്ടിന്റെ പേരിൽ വൻ അഴിമതിക്ക് കോപ്പുകൂട്ടുകയാണ് യുഡിഎഫ് സർക്കാറെന്ന് ബി.ജെ.പി ; തലശേരിയിൽ കെ.എസ്.ഇ.ബി ഓഫീസിലേക്ക് പ്രതിഷേധമാർച്ച്"
english_title: "BJP Alleges UDF Planning Huge Corruption Behind Power Cut Protests At Thalassery KSEB"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/382678/ bjp-protest-march-thalassery-kseb-office-alleges-udf-corruption-power-cut"
published_at: "2026-09-15T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8c3b502ebe_bjp-protest-march-thalassery-kseb-office-alleges-udf-corruption-power-cut.jpg"
keywords: ["BJP Protest", "KSEB Office March", "Power Cut Kerala", "UDF Corruption Allegation", "Thalassery"]
---

# പവർകട്ടിന്റെ പേരിൽ വൻ അഴിമതിക്ക് കോപ്പുകൂട്ടുകയാണ് യുഡിഎഫ് സർക്കാറെന്ന് ബി.ജെ.പി ; തലശേരിയിൽ കെ.എസ്.ഇ.ബി ഓഫീസിലേക്ക് പ്രതിഷേധമാർച്ച്

> **Lead Summary:** തലശേരി: വൈദ്യുതി മുടക്കി ജനങ്ങളെ ഇരുട്ടിലാക്കുന്ന സംസ്ഥാന സർക്കാരിന്റെ നിരുത്തരവാദിത്വത്തിനെതിരെ ബിജെപി തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെനേതൃത്വത്തിൽ

## Article Content

തലശേരി: വൈദ്യുതി മുടക്കി ജനങ്ങളെ ഇരുട്ടിലാക്കുന്ന സംസ്ഥാന സർക്കാരിന്റെ നിരുത്തരവാദിത്വത്തിനെതിരെ ബിജെപി തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെനേതൃത്വത്തിൽ

തലശ്ശേരി കെ.എസ്.ഇ.ബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. തലശ്ശേരി മണ്ഡലം പ്രസിഡണ്ട് കെ ലിജേഷ് അദ്യക്ഷത വഹിച്ച മാർച്ച് ബിജെപി കണ്ണൂർ സൗത്ത് ജില്ല വൈസ് പ്രസിഡണ്ട് എം പി സുമേഷ് ഉദ്ഘാടനം ചെയ്തു. ജനങ്ങളെ കാലങ്ങളായി ദുരിതത്തിലാഴ്ത്തിക്കൊണ്ടിരിക്കുന്ന നടപടിയാണ് എൽഡിഎഫും യുഡിഎഫും നടത്തിക്കൊണ്ടിരിക്കുന്നത്.

എൽഡിഎഫ് സർക്കാരിൽ നിന്നും അധികാരം യുഡിഎഫ് സർക്കാറിലേക്ക് മാറിയ സമയത്തും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ വെറും പാഴ് വാക്കായി മാറിയതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഈ പവർകട്ട് എന്ന് അദ്ദേഹം പറഞ്ഞു.

ഭരിക്കുന്ന കാലഘട്ടങ്ങളിലൊക്കെതന്നെയും അഴിമതിയിൽ മുങ്ങിക്കുളിച്ചുകൊണ്ടിരുന്ന യുഡിഎഫ് സർക്കാർ വീണ്ടും ഒരു അഴിമതിക്ക് കോപ്പ് കൂട്ടുകയാണ് ഈ പവർകട്ടിലൂടെ ലക്ഷ്യമിടുന്നത്. പവർകട്ടിന്റെ പേരിൽ വൈദ്യുതി കരാർ ഉണ്ടാക്കി കോടിക്കണക്കിന് രൂപ അഴിമതി നടത്താനാണ് യുഡിഎഫ് സർക്കാറിൻ്റെ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്ഡലം സെക്രട്ടറി അനീഷ് കൊളവട്ടം സ്വാഗതവും മണ്ഡലം വൈസ് പ്രസിഡണ്ട് ടി എം നിശാന്ത് നന്ദിയും പറഞ്ഞു.. ജില്ല ട്രഷറർ കെ അനിൽകുമാർ, ജില്ലാ സെക്രട്ടറി പ്രീത പ്രദീപ്, മണ്ഡലം വൈസ് പ്രസിഡണ്ട് കെ അജേഷ്, മണ്ഡലം ജന: സെക്രട്ടറി എ പി നിഷാന്ത് തുടങ്ങിയവർ നേതൃത്വം നല്കി

English Summary: BJP Thalassery Mandalam Committee staged a protest march to the Thalassery KSEB office against power cuts, alleging irresponsibility of the state government. Inaugurating the march led by Mandalam President K Lijesh, BJP Kannur South District Vice President MP Sumesh alleged that both LDF and UDF have been causing hardship to people and that the UDF government is using power cuts as a pretext to make electricity deals worth crores and indulge in corruption.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/382678/ bjp-protest-march-thalassery-kseb-office-alleges-udf-corruption-power-cut)